മലപ്പുറം: പെരിന്തൽമണ്ണയിൽ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞു. കൊച്ചിയിൽ നിന്ന് പെട്രാേളുമായി വന്ന ടാങ്കറാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവറായ കൃഷണൻകുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവർക്ക് നിസാര പരിക്കേറ്റു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണിപ്പോൾ. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫയർ ആൻഡ് റസ്‌ക്യൂ ടീമും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.