- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ
കൊച്ചി:വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിലായി.ബിജെപി അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം. ശങ്കറിനെയാണ് പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
ഒളിവിലായിരുന്ന ശങ്കർ എൻ.ടി.യു (നാഷനൽ ടീച്ചേഴ്സ് യൂനിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനുമാണ്.കഴിഞ്ഞ ദിവസമാണ് ഇയാളെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ പൊലീസിൽ പരാതി നൽകിയത്.
സ്‌കൂളിലെ നാലോളം വിദ്യാർത്ഥിനികളെ ഇയാൾ പീഡിപ്പിച്ചതായും ആരോപണമുണ്ട്.എന്നാൽ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തി പരാതി നൽകാതിരിക്കാൻ ശ്രമങ്ങൾ നടത്തുന്നതായാണ് വിവരങ്ങൾ.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പീഡനത്തിനിരയായ വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം ചെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകനോട് വിവരം പറഞ്ഞത്.




