- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്തുന്നതിനിടയില്‍ ആഴമുള്ള ഭാഗത്ത് കൂട്ടുകാരന് മുങ്ങിപ്പോയി; കൂട്ടുകാരോടൊത്ത് ക്വാറിയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
നീന്തുന്നതിനിടയില്‍ ആഴമുള്ള ഭാഗത്ത് കൂട്ടുകാരന് മുങ്ങിപ്പോയി
കെ എം റഫീഖ്
മലപ്പുറം: കൂട്ടുകാരോടൊത്ത് ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊണ്ടോട്ടിയിലെ ഷാഹുല്‍ ഹമീദിന്റെ മകന് ഇജ്ജ് ലാല്‍ (17) ആണ്് മുങ്ങി മരിച്ചത്. ഫറോക്ക് ഗണപത് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിലെ പൂച്ചാല്‍ ഭാഗത്ത് കെ.ടി.സി കമ്പനിയുടെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറിയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു നീന്തുന്നതിനിടയില്‍ ആഴമുള്ള ഭാഗത്ത് കുട്ടി മുങ്ങി പോകുകയായിരുന്നു.
ഉടന്‍ കൂട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല പിന്നീട് നാട്ടുകാരും ഇ.ആര്.എഫ് ചെറുകാവ് യൂണിറ്റ് അംഗങ്ങളും നടത്തിയ തിരച്ചിലില്‍ ഇ.ആര്.എഫ് അംഗം അബൂബക്കര്‍ മുങ്ങി എടുക്കുകയായിരുന്നു. ഉടന്‍ ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഇ.ആര്.എഫ് അംഗങ്ങളായ ഷാജീബാബു, അബൂബക്കര്‍, മെഹബൂബ്, ഷാഫി. എന്നിവര്‍ നേതൃത്വം നല്കി.