ഹൈദ്രാബാദ്:തെലങ്കാനയിൽ ഒഴുക്കിൽപെട്ട് മലയാളി വൈദികൻ മരിച്ചു.പത്തനംത്തിട്ട സ്വദേശിയായ ബ്രദർ ബിജോ പാലമ്പുരയ്ക്കലാണ് (38) മരിച്ചത്.രണ്ട് മലയാളി വൈദികരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.ബിജോയ്‌ക്കൊപ്പം ഒഴുക്കിൽപ്പെട്ട മറ്റൊരു വൈദികനായ കോട്ടയം സ്വദേശി ഫാ. ടോണി സൈമണു(32) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

തെലങ്കാനയിൽ നദിയിൽ കുളിക്കാൻ ഇറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.കുളിക്കാൻ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്.കാണാതായ ഫാദർ:ടോണി സൈമൺ കോട്ടയം കൈപ്പുഴ സെന്റ് ജോർജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയർഡ് അദ്ധ്യാപകൻ സൈമൺ പുല്ലാടന്റെ മകനാണ്.ഫാദർ ടോണിക്കായുള്ള തിരച്ചിൽ തുടരുകയാണ്.