- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവ ഗാനമേളയിൽ ആർഎസ്എസിന്റെ രണഗീതം പാടി; അങ്ങനെയെങ്കിൽ ബലികുടീരങ്ങളെയും വേണമെന്ന് സിപിഎം പ്രവർത്തകർ: സംഘർഷം
പത്തനംതിട്ട: ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു ഗാനമേളക്കിടെ സംഘർഷം. പത്തനംതിട്ട വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം നടന്നത്. ആർഎസ്എസ് രണഗീതമായ 'നമസ്‌ക്കരിപ്പൂ' എന്ന ഗാനം പാടിയതിന് പിന്നാലെ 'ബലികുടീരങ്ങളെ' എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
ശനിയാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം നടന്നത്. ആലപ്പുഴ ക്ലാപ്സ് ഓർക്കസ്ട്രയാണ് ഗാനമേള അവതരിപ്പിച്ചത്. ഗാനമേളയിൽ രണ്ട് പാട്ടുകൾ അവശേഷിക്കെ ആയിരുന്നു ആർഎസ്എസിന്റെ രണഗീതമായി അറിയിക്കപ്പെടുന്ന 'നമസ്‌ക്കരിപ്പൂ ഭാരതമങ്ങേ' എന്ന പാട്ട് പാടിയത്. പാടി തീർന്ന ഉടനെ തന്നെ സിപിഐഎം പ്രവർത്തകർ അടുത്ത പാട്ടായി 'ബലികുടീരങ്ങളെ' എന്ന വിപ്ലവഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനെ തുടർന്ന് സംഘർഷത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കർട്ടൻ താഴ്‌ത്തുകയായിരുന്നു. തുടർന്ന് സിപിഐഎം പ്രവർത്തകർ കർട്ടൻ വലിച്ചുകീറുകയായിരുന്നു. സംഘർഷ സമയത്ത് സബ് ഇൻസ്പെക്ടർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു.




