- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കാൽ തെറ്റി വീണു; കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം; ദാരുണ സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍ മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ടോടെയാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. സ്ഥലത്ത് തുടർ നടപടികൾ സ്വീകരിച്ചു.
Next Story