- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം; ഞെട്ടിപ്പിക്കുന്ന മൊഴിയുമായി ട്യൂഷൻ ടീച്ചർ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ആലപ്പുഴ: പത്ത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂരിലാണ് സംഭവം നടന്നത്. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് - ധന്യ ദമ്പതികളുടെ മകൻ കശ്യപ് (10) ആണ് മരിച്ചത്. വീട്ടിലെ മുകൾ നിലയിലെ മുറിയിൽ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അരൂർ സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങളായി അരൂരിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്.
കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മരിക്കുന്നതിന് മുൻപ് ട്യൂഷൻ ക്ലാസിൽ എത്തിയപ്പോഴും കുട്ടി വളരെ സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷൻ ടീച്ചർ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ അരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.