- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി ജി ഹരികുമാർ സ്മൃതി പുരസ്കാരം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവിമേനോന് ലഭിച്ചു
തിരുവനതപുരം: ടി ജി ഹരികുമാർ സ്മൃതി പുരസ്കാരം മലയാളത്തിലെ തന്നെ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവിമേനോന് ലഭിച്ചു. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും മാരായമുട്ടം എഴുത്തച്ഛന്‍ നാഷണല്‍ അക്കാദമിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്ന ടി. ജി ഹരികുമാറിന്റെ സ്മരണാര്‍ഥം തുഞ്ചന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം എഴുത്തുകാരനും സംഗീത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമാണ് അദ്ദേഹം.
മലയാള സാഹിത്യത്തിലെ തന്നെ നൂതന സംഗീതനിരൂപണശാഖയ്ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുന്നത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം നൽകും. ഒക്ടോബര്‍ 12-ന് തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ നടത്തുന്ന ഏഴാമത് ടി.ജി ഹരികുമാര്‍ സ്മൃതിദിനാചരണ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി പുരസ്ക്കാരം നൽകും.