ഹീന്ദ്രയുടെ ജനപ്രിയ ഓഫ്-റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവി ആയ ഥാറിന് ആദ്യത്തെ പ്രധാന നവീകരണം ലഭിച്ചു. 2025 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് പുത്തൻ ഡിസൈൻ മാറ്റങ്ങളോടും മെച്ചപ്പെട്ട ഇന്റീരിയർ സവിശേഷതകളോടും കൂടിയാണ് വിപണിയിലെത്തിയിരിക്കുന്നത്. എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റമില്ലാതെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ലും ഡ്യുവൽ-ടോൺ ബമ്പറും മുൻവശത്തെ ആകർഷകമാക്കുന്നു. എൽഇഡി ഡിആർഎല്ലുകളുള്ള സിഗ്നേച്ചർ സർക്കുലർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ നിലനിർത്തിയിട്ടുണ്ട്. ബാറ്റിൽഷിപ്പ് ഗ്രേ, ടാംഗോ റെഡ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളോടെയാണ് 2025 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാകുന്നത്. ഡീപ് ഫോറസ്റ്റ്, റെഡ് റേജ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, ഡീപ് ഗ്രേ എന്നിവയാണ് നിലവിലുള്ള നിറങ്ങൾ.

പുതിയ ഥാറിന്റെ ക്യാബിൻ കൂടുതൽ സവിശേഷതകളോടെയാണ് വരുന്നത്. പുതിയ ബ്ലാക്ക് തീം ഡാഷ്ബോർഡും വലിയ 10.24 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. സ്ലൈഡിംഗ് ആംറെസ്റ്റ് ഉൾക്കൊള്ളുന്ന പുതിയ സെന്റർ കൺസോൾ, അഡ്വഞ്ചർ സ്റ്റാറ്റ്സ് ജെൻ II ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും പുതിയ ഫീച്ചറുകളാണ്. പുതിയ സ്റ്റിയറിംഗ് വീൽ, പിൻ എസി വെന്റുകൾ, ഡോർ ട്രിമ്മുകളിൽ വൺ-ടച്ച് പവർ വിൻഡോകൾ, എ-പില്ലർ എൻട്രി അസിസ്റ്റ് ഹാൻഡിൽ, പിൻ വാഷർ & വൈപ്പർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റിയർ-വ്യൂ ക്യാമറയും സുരക്ഷാ സംവിധാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.