- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണക്കിൽപ്പെടാത്ത സമ്പാദ്യം ഇവർ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരം; തലാൽ ഗ്രൂപ്പ് ഉടമയുടെ പാനൂരിലുള്ള വീട്ടിലും ബന്ധുവീടുകളിലും ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്
തലശേരി: തലാൽ ഗ്രൂപ്പു ഉടമകളുടെ സ്ഥാപനങ്ങളിലും വീടുകളിലും തുടർച്ചയായി രണ്ടാംദിവസവും ഇൻകം ടാക്സ് ഉദ്യോഗസഥർ റെയ്ഡു നടത്തി. ഇന്നും പരിശോധന തുടരുമെന്നാണ് സൂചന. കേരളത്തിനകത്തും വിദേശത്തും സൂപ്പർമാർക്കറ്റ് ശൃംഖലയുള്ള തലാൽ ഗ്രൂപ്പിന്റെ ഉടമകളുടെ സ്ഥാപനങ്ങളിലും വീടുകളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കോടിക്കണക്കിനു രൂപയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.
കണക്കിൽപ്പെടാത്ത സമ്പാദ്യം ഇവർ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും ഉടമകളുടെ വീടുകളിലും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആദായ നികുതിവകുപ്പ് ഇൻവസ്റ്റിഗേഷൻ വിഭാഗം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയത്. ഒരേസമയം 25-ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 250-ലേറെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
കഴിഞ്ഞ ബുധനാഴ്‌ച്ച പുലർച്ചെ മുതൽ തുടങ്ങിയ റെയ്ഡ് ഇന്നും തുടരുമെന്നാണ് സൂചന. ഉടമകളിലൊരാളായ പാനൂർ ഏലാങ്കോട് സ്വദേശി യൂസഫ് ഹാജി ബാലിയിലിന്റെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടന്നു. വില്ലേജ് ഹൈപ്പർമാർക്കറ്റ്, വില്ലേജ് ഫർണിച്ചർ എന്ന പേരുകളിൽ യു. എ. ഇയിലും തലാൽ ഗ്രൂപ്പിനു സ്ഥാപനങ്ങളുണ്ട്.
കോടിക്കണക്കിന് രൂപയുടെ സ്വത്തുസമ്പാദനം, വിദേശനാണ്യചട്ടങ്ങൾ ലംഘിച്ചുള്ള പണമിടപാടുകൾ എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിവരുന്നത്.



