- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി വാങ്ങാതെ വെട്ടിമാറ്റിയത് 73 മരങ്ങള്‍; തലപ്പുഴ മരം മുറി കേസില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
തലപ്പുഴ മരം മുറി കേസില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
കല്‍പ്പറ്റ: അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയ തലപ്പുഴ മരംമുറിയില്‍ രണ്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ടാണ് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തു. എസ്എഫ്ഒ പി വി ശ്രീധരന്‍, സി ജെ റോബര്‍ട്ട് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ പേരില്‍ അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടര്‍ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയ തലപ്പുഴ മരംമുറിയില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി എഫ് ഒ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്. അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയതിലാണ് നടപടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.
സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനെന്ന മറവില്‍ തലപ്പുഴ വനത്തിനുള്ളിലെ മരങ്ങള്‍ കൂട്ടമായി വെട്ടിവെളുപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സംഭവം രാഷ്ട്രീയമായി കൂടി മാറിയതോടെ വനം മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടിരുന്നു. ചീഫ് വിജിലന്‍സ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വനം മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന് പുറമെ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്റെയും അന്വേഷണം നടക്കുന്നുണ്ട്. മുറിച്ച മരങ്ങള്‍ മുഴുവനായും തലപ്പുഴയിലെ വനം വകുപ്പ് ഓഫിസിലുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്.