താമരശ്ശേരി: താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് കുടുങ്ങി. കെഎസ്ആർടിസിയുടെ എക്സ്പ്രസ് ബസ് ആറാം വളവിൽ ഓഫ് ആകുകയകായിരുന്നു. ഒരു മണിക്കൂറോളം ബസ് വളവിൽ കിടന്നു. ഇതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി. കെഎസ്ആർടിസിയുടെ മെക്കാനിക്കൽ വിഭാഗം എത്തി ബസ് വളവിൽ നിന്ന് മാറ്റിയിട്ടു.

അതിനിടെ, രാവിലെ ഒമ്പതാം വളവിൽ അപകടവും സംഭവിച്ചിരുന്നു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.