- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരിയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂർ സ്വർണ്ണക്കടത്തുകേസിലെ പ്രതി; കോഴിക്കോടുള്ള യുവാവിനെ തട്ടിക്കൊണ്ടുപോകാനും അലി ഉബൈറാൻ ശ്രമിച്ചു; വ്യാപാരിയുടെ തട്ടിക്കൊണ്ടുപോകലിന് പിന്നിലും സ്വർണ്ണ ഇടപാടെന്ന് സംശയം
കോഴിക്കോട് :താമരശ്ശേരിയിലെ വ്യാപാരിയായ അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ.പ്രധാന പ്രതി അലി ഉബൈറാൻ മുമ്പ് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.കോഴിക്കോട് കടിയങ്ങാട് വെച്ച് ഒരു മാസം മുമ്പായിരുന്നു ഇത്.വിദേശത്തുള്ള സ്വർണ്ണ ഇടപാട സംബന്ധിച്ച തർക്കമാണ് ഇതിന് കാരണം.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായ അലി ഉബൈറാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഷ്‌റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുള്ള വാഹനങ്ങളിലൊന്ന് വാടകയ്ക്ക് എടുത്തിരുന്നത്.ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് അലിയുടെ പേരിൽ നേരത്തേയും തട്ടിക്കൊണ്ടുപോകൽ കേസുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
ഏതേ സമയം അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ മൂന്നു പേർക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്നു ദിവസങ്ങൾക്ക് ശേഷം തിരികെയെത്തുകയായിരുന്നു.
ഇയാൾക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്.തന്നെ അന്ന് രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷറഫ് പറയുന്നത്.കൊല്ലത്ത് നിന്ന് ബസിൽ കയറി കോഴിക്കോട്ടെത്തി.തട്ടിക്കൊണ്ടു പോകലിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നു.
കഴിഞ്ഞ 22 നാണ് മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്.താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽ.പി. സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് അഷ്റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു.




