കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ചൊവ്വാഴ്ച മുതൽ ചുരത്തിലൂടെ പോകുന്ന 'ഭാരവാഹന'ങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. റോഡിലുള്ള കുഴികൾ അടയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുരം അടച്ചിടുന്നത്.

വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

ഈ മാസത്തിന്റെ ആദ്യവാരവും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യാത്രക്കാർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.