- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുല്‍പ്പള്ളി തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: അനീഷ് മാമ്പള്ളി കുടകില്‍ നിന്നും കസ്റ്റഡിയില്‍
പുല്‍പ്പള്ളി തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: അനീഷ് മാമ്പള്ളി കുടകില്‍ നിന്നും കസ്റ്റഡിയില്‍
പുല്‍പ്പള്ളി: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പുല്‍പ്പള്ളി തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍. കര്‍ണാടകയിലെ കുടക് കുശാല്‍നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അനീഷ് മാമ്പള്ളിയെ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു ഇയാള്‍. കെപിസിസി നിര്‍ദേശ പ്രകാരമാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി പൊലീസ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ പോര്‍ച്ചില്‍ കിടന്നിരുന്ന കാറിന്റെ അടിയില്‍ നിന്ന് കവറില്‍ സൂക്ഷിച്ച നിലയില്‍ 20 പാക്കറ്റ് കര്‍ണാടക മദ്യവും 15 തോട്ടയും കണ്ടെത്തി.
തുടര്‍ന്ന് 17 ദിവസം തങ്കച്ചന്‍ ജയിലില്‍ കിടന്നു. കര്‍ണാടകയില്‍ നിന്നും മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പുത്തന്‍വീട്ടില്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചന്‍ നിരപരാധിയെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്.