- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പ്രണയം നടിച്ച് ഏഴാം ക്ലാസ്സുകാരിയെ തട്ടികൊണ്ട് പോയി; പിടിയിലായത് സഹോദരന്റെ സുഹൃത്ത്; പെൺകുട്ടിയെ കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ
കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായ കേസിൽ ഇടുക്കി സ്വദേശി പിടിയിൽ. പീരുമേട് സ്വദേശി അജയ്(24) ആണ് പിടിയിലായത്. കാണാതായ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതി. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ തിരുമ്പാടി സ്വദേശിയായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടുപിടിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് യുവാവിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ അജയ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ കൂടെ മറ്റ് സഹായികൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞായിരുന്നു ഒരാഴ്ച മുന്‍പ് പെൺകുട്ടി വീട്ടില്‍ പോയത്. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് പതിനാലുകാരി വീടുവിട്ടിറങ്ങിയത്. എന്നാൽ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി. വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി.
മാത്രമല്ല കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം നടത്തി.
പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും. മുക്കം എസ്‌ഐ ശ്രീജിത്ത്, വനിതാ എഎസ്‌ഐ മുംതാസ് എന്‍ബി, എഎസ്‌ഐ ജദീര്‍, സിപിഒ അനസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരെയും കോയമ്പത്തൂരില്‍ നിന്ന് നാട്ടില്‍ എത്തിച്ചത്.