കൊ​ച്ചി: നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തിയെ ഹൈകോടതി വെറുതെ വിട്ടു. പാ​ല​ക്കാ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി മു​രു​ക​നെ​യാണ് കോടതി വെറുതെ വിട്ടത്. പാലക്കാട് അഡീ. സെഷൻസ് കോടതിയുടെ വിധിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്.

നേരത്തെ, കേസിൽ പാലക്കാട് അഡീ. സെഷൻസ് കോടതി 10 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ നൽകാനും മു​രു​ക​നെ​ ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയുള്ള അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്. 2009 മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ ഇയാൾ തുണികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.