- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറിയിലെ കോഴിയിറച്ചി വെന്തില്ല; ഹോട്ടലിൽ മദ്യലഹരിയിലെത്തിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും മർദ്ദനമേറ്റു; കേസെടുത്ത് പോലീസ്
ഇടുക്കി: മദ്യലഹരിയിലെത്തിയ സംഘം ഹോട്ടലിൽ നടത്തിയ അക്രമത്തിൽ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ചായിരുന്നു സംഘം ഹോട്ടലിൽ അതിക്രമം നടത്തിയതെന്നാണ് പരാതി. കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. അക്രമത്തിൽ ജീവനക്കാർക്ക് മർദ്ദനമേൽക്കുകയും, ഹോട്ടലിൽ കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.
ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് മദ്യലഹരിലെത്തിയ മൂന്ന് യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവർ വാങ്ങി കഴിച്ച കറിയിലെ കോഴിയിറച്ചി കഷണങ്ങൾ വെന്തില്ലെന്ന് പറഞ്ഞുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് പ്രതികൾ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തത്.
കൂടാതെ കടയിൽ ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും ഇവർ കൈയേറ്റം ചെയ്തു. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.