- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെയും മകളെയും മർദ്ദിക്കുന്നതായി സന്ദേശം; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ നെയിം പ്ലേറ്റ് പറിച്ചെടുത്തു; പിന്നാലെ ഓടി രക്ഷപ്പെട്ടു; പ്രതിയെ പിടികൂടി പൊലീസ്
തൃത്താല: ഭാര്യയെയും മകളെയും മർദിക്കുന്നതായി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തൃത്താല തിരുമിറ്റക്കോട് സ്വദേശി രാജൻ എന്ന ഷാജുവിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ പ്രതി പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തുകയും തടയാനെത്തിയ പൊലീസുകാരനെ തള്ളിയിടുകയുമായിരുന്നു. തുടർന്ന്, പൊലീസുകാരന്റെ യൂണിഫോമിലെ നെയിം പ്ലേറ്റ് വലിച്ചുപറിച്ചു നിലത്തിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
സംഭവത്തിനു ശേഷം പ്രതിയെ കണ്ടെത്താനായി വ്യാപക തിരച്ചിൽ നടന്നിരുന്നു. ഇതിനിടെ, തൃശൂർ ജില്ലയിൽ വെച്ച് ചാലിശ്ശേരി സി.ഐ. മഹേന്ദ്രസിംഹ, ചാലിശ്ശേരി എസ്.ഐ. ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.




