പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. പത്തുദിവസത്തിനിടെ മൂന്നാം തവണയാണ് പുലി ജനവാസ മേഖലയിൽ ഇറങ്ങുന്നത്. പുലിയുടെ ദൃശ്യങ്ങൾ സിടിവിയിൽ പതിഞ്ഞു. മുറിഞ്ഞകൽ കല്ലുവിളയിലാണ് പുലിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

ഇന്നലെ രാത്രി 11.45 ഓടെയാണ് സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലി ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പലയിടങ്ങളിലും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയതോടെ, പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണ്.