- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കിനുള്ളില്‍ വാട്ടര്‍ മീറ്ററുമായി ദൂരൂഹസാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞു വച്ചയാള്‍ മോഷ്ടാവ്: കൂടുതല്‍ പരിശോധനയില്‍ അറസ്റ്റിലുമായി
ചാക്കിനുള്ളില്‍ വാട്ടര്‍ മീറ്ററുമായി ദൂരൂഹസാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞു വച്ചയാള്‍ മോഷ്ടാവ്
അടൂര്‍: ചാക്കിനുള്ളില്‍ വാട്ടര്‍മീറ്ററുമായി നാട്ടുകാര്‍ ദുരൂഹ സാഹചര്യത്തില്‍ തടഞ്ഞു വച്ചയാള്‍ മോഷ്ടാവെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്‍(44) ആണ് അറസ്റ്റിലായത്. ഏനാത്ത് തട്ടാരുപടി അംബേദ്ക്കര്‍ കോളനിയില്‍ സംശയാസ്പദമായി കണ്ട ഇയാളെ നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരുന്ന രാജനെ ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തു വന്നത്.
ഏനാത്ത് അംബേദ്കര്‍ ജങ്ഷനില്‍ കുന്നത്തഴികത്ത് സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിരുന്ന കണക്ഷന്‍ മീറ്ററാണ് പ്രതി മോഷ്ടിച്ചത്. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയാണ് രാജന്‍. എസ്.ഐ ജി. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്ത് അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.




