കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ രാത്രിയാണ് സംഭവം. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മോഷ്ടാവ് പള്ളിയിലെത്തുന്നതും മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മോഷ്ടാവ് പള്ളി കോമ്പൗണ്ടിന് അകത്ത് കടന്നു കാണിക്ക വഞ്ചിയിലെ പണം കവരുകയായിരുന്നു. മുഖം മറച്ചാണ് പ്രതി കവർച്ച നടത്തിയത്.