- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടവൻകോട് മുസ്ലിം ജമാഅത്തിലെ കാണിക്കവഞ്ചി മോഷണം; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ; കവർന്നത് 2500 രൂപ
തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗസംഘത്തെ വിളപ്പിൽശാല പൊലീസ് പിടികൂടി. വെള്ളറട വെള്ളാർ തോട്ടിൻകര പുത്തൻ വീട്ടിൽ വിഷ്ണു (29), മുട്ടത്തറ കമലേശ്വരം തോട്ടം വീട്ടിൽ മുഹമ്മദ് ജിജാസ് (35), കടയ്ക്കാവൂർ അഞ്ചുതെങ്ങ് കവാലീശ്വരം തിപ്പേപ്ളാവം പുത്തൻ വീട്ടിൽ ഉഷ (43) എന്നിവരാണ് അറസ്റ്റിലായത്. വിളപ്പിൽശാല പടവൻകോട് മുസ്ലിം ജമാഅത്തിലെ കാണിക്കവഞ്ചിയാണ് പ്രതികൾ ഇരുമ്പുകമ്പി ഉപയോഗിച്ച് കുത്തിത്തുറന്നത്.
വെള്ളിയാഴ്ച രാവിലെ 6 മണിക്കാണ് സംഭവം. 2500 രൂപയാണ് പ്രതികൾ കവർന്നത്. മൂവരും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. പുറ്റുമ്മേൽക്കോണത്തെ പാൽ സൊസൈറ്റിയുടെ സമീപം വാടകക്ക് താമസിച്ചശേഷമായിരുന്നു മോഷണം. കാട്ടാക്കട ഡിവൈ.എസ്‌പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതികളെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Next Story




