കൊച്ചി: ആലുവ പറവൂർ കവലയിലെ പെട്രോൾ പമ്പിൽ ജീവനക്കാരെ ആക്രമിച്ച് പണം കവർന്നതായി പരാതി. പറവൂരിലെ സെറ്റിൽമെന്റ് സ്‌കൂളിന് സമീപം രാത്രിയിലെത്തിയ നാലംഗ സംഘം പണം കവർന്നെന്നാണ് ആരോപണം. സംഭവത്തിൽ 29,000 രൂപയാണ് നഷ്ടപ്പെട്ടത്. കവർച്ചാശ്രമം തടയുന്നതിനിടെ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരുക്കേറ്റു. പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.