- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ മഴക്കള്ളന്മാർ വിലസുന്നു; അഞ്ച് കടകളിൽ നിന്നും പണവും മൊബൈൽ ഫോണുകളും ലോട്ടറി ടിക്കറ്റുകളും കവർന്നു
കണ്ണൂർ: കനത്തമഴയുടെ മറവിൽ തലശേരി നഗരത്തിൽ മഴക്കള്ളന്മാർ വിലസുന്നു.തലശേരി പുതിയ ബസ് സ്റ്റാൻഡിലെ നാരങ്ങാപുറത്തെ അഞ്ചു കടകളിൽ ഒരേ രീതിയിൽ കള്ളൻ കയറിയിറങ്ങി .പണവും മൊബൈലുകളും ബമ്പർ ലോട്ടറി ടിക്കറ്റുകളും കവർന്നെടുത്തു രക്ഷപ്പെട്ടു. പച്ചക്കറി മാർക്കറ്റിന്റെ റെയിലോരത്തുള്ള പി.പി.എൽ സ്റ്റോർ, തൊട്ടടുത്തുള്ള പച്ചക്കറിക്കട, പച്ചക്കറികൾ സൂക്ഷിക്കുന്ന മുറി, ടി.സി. മുക്കിലെ വൺ ഫോർ വൺ മൊബൈൽ കട, സമീപത്തെ ലോട്ടറി കം സ്റ്റേഷനറിസ്റ്റാൾ എന്നിവിടങളിലാണ് ചൊവ്വാഴ്‌ച്ച പുലർച്ചെമോഷണം നടന്നത്.'
പച്ചക്കറി, മുട്ടപ്പീടിക കടകളിൽ മുകളിലെ ആസ് ബസ് സ്റ്റോഴ്സ് ഷീറ്റുകൾ തകർത്തും മൊബൈൽ ഷാപ്പിൽ മുകളിലെ ഓടുകൾ ഇളക്കി മാറ്റിയുമാണ് കള്ളൻ കയറിയത്.പി.പി.എൽ സ്റ്റോറിൽ സൂക്ഷിച്ച 15,000 രൂപ കാണാനില്ല. മോഷണസമയം ശക്തമായ മഴ പെയ്തതിനാൽ അകത്തെ പാക്കിങ് സാധനങ്ങൾ ഉൾപെടെ കുതിർന്നു നശിച്ചതായി കടയുടമ ധർമ്മടം സ്വദേശി നൗഷാദ് പറഞ്ഞു.ടി.സി. മുക്കിലെ മൊബൈൽ ഷോപ്പിൽ നിന്നും വിൽപനക്ക് വച്ചതും റിപ്പേർ ചെയ്തതും റിപ്പേറിനായി സൂക്ഷിച്ചതുമായ മൊബൈൽ സെറ്റുകളും ഹെഡ്സെറ്റുകൾ, ചാർജറുകൾ ഉൾപെടെ നഷ്ടപ്പെട്ടുഞ്ഞഏതാണ്ട് 19000 രൂപയുടെ സാധനങൾ മോഷണം പോയതായി കടയുടമ പൊന്യം ചുണ്ടങ്ങാ പൊയിൽ സ്വദേശിനി ഷീബ ജയൻ പറഞ്ഞു.
ഇതിന് തൊട്ടപ്പുറത്തുള്ള ലോട്ടറി കംസ്റ്റേഷനറി കടയിലും മോഷണം നടന്നു - ഇവിടെ നിന്ന് ലോട്ടറിയുടെ 12 ബമ്പർ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. കടക്കാരന് ഏതാണ്ട് 4000 രൂപയുടെ നഷ്ടമുണ്ട്. പരാതികളെത്തിയതിനെ തുടർന്ന് തലശ്ശേരി പൊലീസെത്തി അന്വേഷണം നടത്തി.കവർച്ച നടന്ന സ്ഥലങ്ങളിൽ ഫോറൻസിക് വിഭാഗവും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. കാലവർഷമാരംഭിച്ചതോടെ തലശേരി നഗരത്തിൽകവർച്ചക്കാരുടെ വിളയാട്ടവും വർധിച്ചതായി നഗരവാസികൾ അറിയിച്ചു.
ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ അവരുടെ താമസസ്ഥലത്തുകയറി കൊള്ളയടിക്കുന്നത് പതിവുസംഭവങ്ങളിലൊന്നാണ്. എന്നാൽ ഈ കേസുകളിലെ പ്രതികളെ പൊലിസിന്പിടികൂടാൻ കഴിയുന്നില്ലെന്ന പരാതിയും ശക്തമാണ്.തലശേരി മുകുന്ദ് മല്ലാർ റോഡിലെ വീട്ടിൽ തനിച്ചുതാമസിക്കുന്ന വയോധികയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ ഇനിയും പൊലിസിന്പിടികൂടാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു മുൻപ് തലശേരി ട്രാഫിക്ക് പൊലിസ് സ്റ്റേഷനു നൂറ്മീറ്റർ അപ്പുറം ജൂവലറിയിൽ കയറി ഉടമയെ വെട്ടിക്കൊന്നകേസിലെ പ്രതികൾ ഇപ്പോഴൂം കാണാമറയത്തു തന്നെയാണ്.



