തിരുവനന്തപുരം വെള്ളറടയിൽ വിമുക്ത സൈനികന്റെ വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവർന്നു. അതിർത്തി പ്രദേശമായ കാനത്ത്കോണം റോഡരികത്ത് വീട്ടിൽ വിമുക്ത സൈനികൻ ഗോപിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടിൽ പോയി രാവിലെ തിരികെ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടാക്കൾ മുൻവശത്തെ കതക് തകർത്താണ് വീടിനുള്ളിൽ കടന്നത്. വീടിന്റെ അലമാരയും മറ്റ് മുറികളിലെ കതകുകളും തകർത്ത നിലയിലാണ്. അലമാരയിലിരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും കവർന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. ഉപേക്ഷിച്ച നിലയിൽ മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു തുണി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.