മലപ്പുറം; പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ പെരുമ്പടപ്പിലെ പി എൻ എം ഫ്യൂവൽസലാണ് സംഭവം. മൂന്നംഗ സംഘം ബൈക്കിലെത്തി പമ്പ് ജീവനക്കാരനെ മർദ്ദിച്ച് അവിടെയുണ്ട്ായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരാൾ ജീവനക്കാരന്റെ അടുത്ത് വന്ന് ചവിട്ടി വീഴ്‌ത്തുന്നതായി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതികളെ പ്രതിരോധിക്കുന്നതിനായി മറ്റ് ജീവനക്കാർ ശ്രമിച്ചെങ്കിലും അവർ കടന്നു കളയുകയായിരുന്നു. പിന്നാലെ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.