കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയതായി പരാതി. കാഞ്ഞങ്ങാട് വടകര മുക്കിലെ റഹ്‌മത്ത് മന്‍സിലിലെ കെ റജിലയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ജൂലായ് 24നും 27നുമിടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഉമ്മയുടെ പടന്നക്കാട്ടെ വീട്ടില്‍ മേശയില്‍ സൂക്ഷിച്ചിരുന്നവയാണ് മോഷണം പോയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.