- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്കെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും കവർന്നു; കൊള്ളയടിച്ചത് നാല് ലക്ഷത്തിലേറെ രൂപ വില വരുന്ന ആഭരണങ്ങൾ; ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ യുവതി പിടിയിൽ
പെരുമ്പാവൂർ: വീട്ടിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. സുഹൃത്തിന്റെ വീട്ടിൽ കുഞ്ഞിന്റെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് യുവതി അറസ്റ്റിലായത്. ഇടുക്കി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണ് കോടനാട് പൊലീസിന്റെ പിടിയിലായത്.
മെയ് ആറിന് കോടനാടാണ് സംഭവം. വീടിനകത്ത് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജൂവലറി-ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്‌ഐ. പി.ജെ. കുര്യാക്കോസ്, എഎസ്ഐ. ശിവദാസ്, എസ്.സി.പി.ഒ. സെബാസ്റ്റ്യൻ, സി.പി.ഒ.മാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




