- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ ബീവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മോഷണം പോയത് പന്ത്രണ്ട് കുപ്പി മദ്യം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കൊച്ചി: പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ മോഷണത്തിൽ നാലുപേർ അറസ്റ്റിൽ. വെടിമറ സ്വദേശികളായ സഫീർ, അബിനൻ എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്. ഓണം ആഘോഷിക്കാനും വിൽപനയ്ക്കുമായി മോഷണം നടത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
അവധി ദിവസമായ ഒന്നാം തീയതി രാത്രി ഏകദേശം രണ്ടു മണിയോടെയാണ് മോഷണം നടന്നത്. ഔട്ട്‌ലെറ്റിൽ നിന്ന് പന്ത്രണ്ട് കുപ്പി മദ്യവും ഏകദേശം രണ്ടായിരം രൂപയുമാണ് മോഷണം പോയത്. കൂടാതെ, അഞ്ച് കെയ്സ് മദ്യം നിലത്ത് പൊട്ടി കിടക്കുന്ന നിലയിലും കണ്ടെത്തി. മൊത്തം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.
Next Story