കോട്ടയം:കറുകച്ചാൽ സുമംഗലി ജൂവലറിയിൽ മാസ്‌ക് ധരിച്ചത്തിയ യുവാവ് സ്വർണ്ണവുമായി മുങ്ങി.സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് മൂന്ന് പവനാണ് കവർന്നത്.മാലയെടുത്തത് ശ്രദ്ധയിൽപ്പെട്ടതോടെ കടയിൽനിന്ന് ഇറങ്ങിയോടിയ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്‌ക് ധരിച്ച മോഷ്ടാവ് ജൂവലറിയിലെത്തിയത്.ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജൂവലറിയിൽ എത്തിയതായി ജൂവലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ വ്യക്തമായിട്ടുണ്ട്.രണ്ടാഴ്ച മുൻപ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.