- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിലെ ഒരു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളുമായി മുങ്ങി; ഒരാഴ്ചക്കു ശേഷം മോഷ്ടിച്ച മുതലുകൾ മുതൽ തിരികെ നൽകി കള്ളൻ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കൊല്ലം: സ്കൂളിൽ നിന്ന് മോഷ്ടിച്ച ഒരു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിച്ച് മോഷ്ടാവ്. സ്കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മോഷ്ടിച്ച മുതലുകൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്.
കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയൽ ട്രൈബൽ സ്‌കൂളിലാണ് മോഷണം നടന്നത്. കഴിഞ്ഞയാഴ്ചയാണ് സ്കൂളിൽ മോഷണം നടന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം സജീവമാക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടാവ് സാധനങ്ങൾ തിരിച്ചെത്തിച്ചത്.
മോഷ്ടിച്ച മുതലുകൾ കണ്ടെത്തിയതിനെ തുടർന്ന് കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി അവ കസ്റ്റഡിയിലെടുത്തു. സാധനങ്ങൾ തിരികെ ലഭിച്ചതിൽ സ്കൂൾ അധികൃതർ സന്തോഷം പ്രകടിപ്പിച്ചുവെങ്കിലും, മോഷണം നടത്തിയ വ്യക്തിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ശക്തമായ നിലപാടിലാണ്. സംഭവത്തിൽ അന്വേഷണം തുടരുമെന്നും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.




