- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി കവർച്ച; മോഷണം പോയത് ക്ഷേത്രത്തിലേക്കായി മാറ്റിവെച്ചിരുന്ന പണവും മുക്കുപണ്ടവും; സംഭവം തൃശൂരിൽ
തൃശൂർ: വീട്ടുകാർ ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയ തക്കം നോക്കി വാതിൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഏകദേശം ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് നായരുകുന്ന് കുന്നത്ത് വീട്ടിൽ മംഗളാനന്ദന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളാനന്ദനും കുടുംബവും ഓണം ആഘോഷിക്കുന്നതിനായി സഹോദരിയുടെ വീട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ, ക്ഷേത്രത്തിലേക്കായി മാറ്റിവെച്ചിരുന്ന 5,000 രൂപയും സഹോദരി സൂക്ഷിച്ചിരുന്ന മുളംകുടുക്കയിലുണ്ടായിരുന്ന 2,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ബാഗിലുണ്ടായിരുന്ന പുതിയ മക്കുപണ്ടം മോഷണം പോയിട്ടുണ്ട്. വീടിൻ്റെ പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചിരിക്കുന്നത്. സംഭവത്തിൽ കുടുംബം വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.