- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു; മൂന്ന് അയ്യപ്പ ഭക്തർ മരിച്ചു; അപകടത്തിൽ പെട്ടത് തെലുങ്കാനയിൽ നിന്നുള്ള സംഘം
തേനി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് അയ്യപ്പ ഭക്തർ മരിച്ചു. തേനി ദേവദാനപ്പെട്ടിയിൽ രാത്രിയാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളാണ് മരിച്ചത്.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ നായിഡു, നരസിംഹ, രാജു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് കുമളി, തേനി വഴി തെലങ്കാനയിലേക്ക് മടങ്ങുകയായിരുന്നു സംഘം.
Next Story



