ഇടുക്കി: ദേശീയ പാതയുൾപ്പെടെയുള്ള റോഡുകളുടെ അരികിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയാറുകളുടെ തൂണുകൽ മാത്രം ലക്ഷ്യം വച്ച് മോഷ്ടിക്കുന്ന വ്യക്തി പിടിയിൽ. മോട്ടോർ വാഹന വകുപ്പാണ് ഇയാളെ പിടികൂടിയത്. പീരുമേട് ലാഡ്രം ലക്ഷംവീട് കോളനി സ്വദേശി വിജയകുമാറാണ് പിടിയിലായത്.

മോട്ടോർ വാഹന വകുപ്പ് കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയ പാതയിൽ മുറഞ്ഞപുഴ കടുവപ്പാറയ്ക്കു സമീപം പട്രോളിങ് നടത്തുകയായിരുന്നു. ഈ സമയം പ്രതി വിജയകുമാർ ക്രാഷ് ബാരിയറുകളുടെ തൂണുകൾ മോഷ്ടിക്കുന്നതിനായി എത്തിയിരുന്നു.

വഴിയരികിലെ ക്രാഷ് ബാരിയറുകൾ ഉറപ്പിച്ചിരുന്ന തൂണുകൾ മോഷ്ടിക്കുകയാണ് വിജയകുമാറിന്റെ മോഷണ ശൈലി. പ്രതി തൂണുകളിലെ സ്‌ക്രൂകൾ അഴിക്കുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. 21 ക്രാഷ് ബാരിയറുകളുടെ തൂണുകളും ഇയാളെത്തിയ ഓട്ടോ റിക്ഷയിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പീരുമേട് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന് മുൻപും സമാനരീതിയിൽ പല ഇടങ്ങളിൽ നിന്ന് തൂണുകൽ മോഷ്ടിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചട്ടുണ്ട്.