- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുപൊളിച്ചെത്തിയ കള്ളൻ അലമാര കുത്തിത്തുറന്നു; പിടികൂടാനുള്ള ശ്രമത്തിനിടയിൽ ദമ്പതിമാർക്ക് വെട്ടേറ്റു; പഴനി സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി
പാലക്കാട്:ഓടുപൊളിച്ചെത്തിയ കള്ളനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ദമ്പതിമാർക്ക് വെട്ടേറ്റു.ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം.കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെ പാലപ്പുറം സ്വദേശി സുന്ദരേശൻ, ഭാര്യ അംബിക എന്നിവരെയാണ് മോഷ്ടാവ് ആക്രമിച്ചത്.പുലർച്ചെ രണ്ടുമണിയോടെയായിരുന്ന മോഷണശ്രമം.പ്രതി പഴനി സ്വദേശി ബാലനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ സുന്ദരേശനേയും അംബികയേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലപ്പുറത്തുള്ള തങ്ങളുടെ പഴയ തറവാട്ടുവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.മക്കൾ വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷ്ടാവെത്തിയത്.ഓടുപൊളിച്ച് അകത്ത് കയറിയ കള്ളൻ അലമാര കുത്തി തുറക്കുന്നതിനിടയിൽ ശബ്ദം കേട്ട് ദമ്പതിമാർ ഉണർന്നു.ഇവർ ബഹളം വെച്ച് കള്ളനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് രക്ഷപ്പെടാനായി പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി ഒറ്റപ്പാലം പൊലീസിന് കൈമാറിയത്.




