- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരത്തെ എത്തി പള്ളിയുടെ ജനലിന്റെ കൊളുത്ത് ഇളക്കി മാറ്റി; രാത്രിയിലെത്തി കാണിക്കവഞ്ചി പൊക്കി; പള്ളിയിലെ ഭണ്ഡാരം അടിച്ചുമാറ്റിയ കള്ളനെ സി.സി.റ്റി.വി ചതിച്ചു
തൃക്കരിപ്പൂർ:പള്ളിയിലെ കാണിക്കവഞ്ചി പ്ലാൻ ചെയ്ത് പൊക്കിയ കള്ളനെ സി.സി.റ്റി.വി ചതിച്ചു.പള്ളിയിൽ കയറി ഭണ്ഡാരം മോഷ്ടിച്ച യുവാവിനെയാണ് ക്യാമറയിലെ ദൃശ്യങ്ങൾ കുടുക്കിയത്.തങ്കയം ജുമാമസ്ജിദിൽനിന്ന് ഭണ്ഡാരം കവർന്ന കേസിൽ ബീരിച്ചേരി കൂലേരിയിലെ അജാസിനെ (18) ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി പള്ളിയിൽ എത്തി ജനവാതിലിന്റെ കൊളുത്ത് ഇളക്കി വെച്ച ശേഷം രാത്രി വൈകി തിരികെ വന്ന് ഭണ്ഡാരവുമായി കടക്കുകയായിരുന്നു. കൊളുത്ത് ഇളക്കിവെക്കുന്നതുമുതലുള്ള കള്ളന്റെ സകല നീക്കങ്ങളും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.സി.സി.റ്റി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജമാഅത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.
Next Story




