- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീവറേജിന്റെ പ്രധാന പൂട്ട് പൊളിച്ച് അകത്ത് കടന്നു; മോഷ്ടിച്ചത് 12 കുപ്പി മദ്യം; അലമാരയും മേശയും കുത്തിതുറന്നിട്ടും സമീപത്തിരുന്ന രണ്ട് ലക്ഷം രൂപയോളം കൈയിൽ കിട്ടിയില്ല; 73 കാരനായ കള്ളൻ പൊലീസിന്റെ പിടിയിൽ
ഹരിപ്പാട്:ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച പ്രതി പിടിയിൽ.ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്. കഴിഞ്ഞ 13ന് പുലർച്ചെ മൂന്നിനായിരുന്നു ബീവറേജിൽ മോഷണം നടന്നത്.9430 രൂപ വില വരുന്ന 12 കുപ്പി മദ്യം ആണ് മോഷണം പോയത്.
പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന കള്ളൻ ഔട്ട് ലെറ്റിലെ മേശയും അലമാരയും കുത്തി തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം ശ്രദ്ധയിൽ പെട്ടില്ല.മദ്യപാനിയായ രാജു ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും കഴിയുകയായിരുന്നു.പൊലീസ് നടത്തിയ സിസിടിവി പരിശോധനയിലും നിരന്തരമായ അന്വേഷണത്തിനും ഒടുവിലാണ് സംഭവത്തിനുശേഷം ഒളിവിലായ പ്രതിയെ പിടികൂടിയത്.ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി എസ്, സബ് ഇൻസ്‌പെക്ടർ സവ്യാ സച്ചി,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ സി പി ഓമാരായ നിഷാദ്,സോജു എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.




