കൊച്ചി: കൊച്ചിയിൽ ഹോട്ടൽ മുറിയിൽ നിന്ന് 44 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. കോഴിക്കോട് ഫറോക്ക് സ്വദേശിയും കൺസ്ട്രക്ഷൻ കമ്പനിയുടമയുമായ പ്രവീഷിന്റെ സ്വർണമാല, ഡയമണ്ട് റിങ് ഉൾപ്പടെയുള്ള ആഭരണങ്ങളാണ് നഷ്ടപെട്ടത്.

നെടുമ്പാശേരിയിലെ ഹോട്ടൽ റൺവ്വേയിലാണ് സംഭവം.നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.