- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി ബേക്കറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ; സിസിടിവി ദൃശ്യങ്ങളിൽ മുഖം പതിഞ്ഞത് മോഷ്ടാവിനെ പിടിക്കാൻ സഹായകമായി
തലശ്ശേരി: ഇന്നലെ ഉച്ചക്ക് ജീവനക്കാർ പള്ളിയിൽ പോയ തക്കം നോക്കി തലശ്ശേരിയിലേ പുതിയ സ്റ്റാൻഡ് പരിസരത്തെ എം.ആർ.എ.ബേക്കറിയിൽ മോഷണം നടത്തിയ മോഷ്ടാവിനെ, ക്യാമറയിൽ പതിഞ്ഞതിനാൽ വൈകുന്നേരം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തലശ്ശേരി മട്ടാമ്പ്രം സ്വദേശി ഷമീറിനെയാണ് നാട്ടുകാർ പിടികൂടിയത്.
ഇയാൾ ബേക്കറിയിലെ കൗണ്ടറിൽ നിന്ന് 12500 രൂപ കവർന്നിരുന്നു. ഇയാളുടെ പക്കൽ നിന്ന് 11500യും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി ഇയാളുടെ മുഖം പതിഞ്ഞത് പെട്ടെന്ന് തന്നെ ഇയാളെ കണ്ടെത്തുന്നതിന് സഹായകരമായി.
Next Story



