- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡറുകളോട് അപമര്യാദയായി പെരുമാറി; തുടർന്ന് വാക്കേറ്റവും അടിയും; തിരുവല്ല സ്റ്റേഷനിലെ എസ്ഐയെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി
തിരുവല്ല: അർധരാത്രിയിൽ തനിച്ചു നിന്ന ട്രാൻസ്ജെൻഡറിനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വാക്കേറ്റവും സംഘട്ടനവും നടത്തിയ എസ്ഐയെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ എസ്ഐ നഹാദിനെയാണ് സ്ഥലം മാറ്റിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
ഹോട്ടൽ ബസോട്ടയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്യൂട്ടിയിൽ അല്ലാതിരുന്ന എസ്ഐ ഇവിടെ നിന്ന ട്രാൻസ്ജെൻഡറെ സമീപിച്ച് മോശമായി പെരുമാറുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും സംഘട്ടനവുമുണ്ടായി. സംഘട്ടനത്തിൽ എസ്ഐക്ക് പരുക്കേൽക്കുകയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. സംഭവം തിരുവല്ല പൊലീസ് അറിഞ്ഞെങ്കിലും രഹസ്യമാക്കി വച്ചു.
രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്‌പിയോട് റിപ്പോർട്ട് തേടി. ഡിവൈ.എസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌പിയാണ് എസ്ഐക്കെതിരേ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് എആർ ക്യാമ്പിലേക്ക് മാറ്റിയത്.