- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റു സിപിഎം നേതാക്കന്മാർ സ്വീകരിക്കുന്ന രീതി എന്തുകൊണ്ട് എ.സി.മൊയ്തീൻ സ്വീകരിക്കുന്നില്ല? തോമസ് ഐസക് ചെയ്തതുപോലെ എന്തുകൊണ്ട് നിയമനടപടികളുമായി പോകുന്നില്ല? ചോദ്യവുങ്ങളുമായി അനിൽ അക്കരെ
കൊച്ചി: മുന്മന്ത്രി തോമസ് ഐസക്കിനെ പോലെ എന്തുകൊണ്ട് എ.സി.മൊയ്തീൻ നിയമനടപടികളുമായി മുന്നോട്ടു പോകുന്നില്ലെന്ന ചോദ്യവുമായി മുൻ എംഎൽഎ അനിൽ അക്കര. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി.മൊയ്തീൻ എംഎൽഎയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും നോട്ടിസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചോദ്യം.
''അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഇഡി ചോദ്യം ചെയ്യാൻ വിളിച്ചിട്ടുള്ള ദിവസം ഹാജരാകുമെന്നുമാണ് എ.സി.മൊയ്തീൻ വീട്ടിലെ ഇഡി പരിശോധനയ്ക്കുശേഷം പറഞ്ഞത്. ഇഡി നോട്ടിസ് നൽകിയ ദിവസം ഇന്നാണ്. ഇന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. മറ്റു സിപിഎം നേതാക്കന്മാർ സ്വീകരിക്കുന്ന രീതി എന്തുകൊണ്ട് എ.സി.മൊയ്തീൻ സ്വീകരിക്കുന്നില്ല?. തോമസ് ഐസക് ചെയ്തതുപോലെ എന്തുകൊണ്ട് നിയമനടപടികളുമായി പോകുന്നില്ല?.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ എംഎൽഎയുമായ പി.ചിത്തരഞ്ജൻ ചാനൽ ചർച്ചകളിൽ എന്നോടു പറഞ്ഞത് എ.സി.മൊയ്തീന്റെ മടിയിൽ കനമില്ല, അദ്ദേഹം ആദർശത്തിന്റെ ആൾരൂപമാണ്, പറയുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ഹാജരാകും എന്നാണ്. ഇതു പാർട്ടി തീരുമാനമാണോ എന്നു ചോദിച്ചപ്പോൾ, പാർട്ടി തീരുമാനമാണെന്നാണ് സൂചിപ്പിച്ചത്. എന്നാൽ, അദ്ദേഹം ഇഡി ഓഫിസിൽ ഹാജരായിട്ടില്ല.
10 വർഷത്തെ ആദായനികുതി സ്റ്റേറ്റ്‌മെന്റുകൾ കൊടുക്കാനായി സമയം വേണമെന്നതിനാൽ അവധി ചോദിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ആദായനികുതി സ്റ്റേറ്റ്‌മെന്റ് കിട്ടാൻ എന്തിനാണ് കാലതാമസം എന്ന് മനസ്സിലാകുന്നില്ല. 201516 സാമ്പത്തിക വർഷം അദ്ദേഹം ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ല. 201617 മുതൽ 202122 വരെയുള്ള സ്റ്റേറ്റ്‌മെന്റാണ് സമർപ്പിച്ചിട്ടുള്ളത്. എന്നുവച്ചാൽ 10 വർഷക്കാലത്തേക്കുള്ളത് സമർപ്പിച്ചിട്ടില്ല. ആദായനികുതി സ്റ്റേറ്റ്‌മെന്റ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ അദ്ദേഹം ഒഴിവുകഴിവു പറഞ്ഞ് മാറിനിൽക്കുന്നു'' അനിൽ അക്കര പറഞ്ഞു.



