കണ്ണൂര്‍: തോട്ടട ഐ.ടി.ഐ യില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം ഇരുവിഭാഗത്തെയും പിരിച്ചുവിടുന്നതിനായി പൊലിന് ലാത്തി വീശി. സംഭവത്തില്‍ ഇരു സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഐ.ടി.ഐ ക്യാംപസില്‍ കെ.എസ്.യുകൊടിമരം സ്ഥാപിക്കുന്നത് എസ്.എഫ്.ഐ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ ഇരു വിഭാഗവും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

എടക്കാട് എസ്.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലിസ് ലാത്തി വീശിയതോടെയാണ് പ്രവര്‍ത്തകര്‍ ചിതറി ഓടിയത്. ഇതിനിടെയിലാണ് പൊലിസിന്റെ ലാത്തിയടിയേറ്റ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഏകദേശം ഒന്നര മണിക്കൂറോളം സംഘര്‍ഷം നില നിന്നു കഴിഞ്ഞ ദിവസവും കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നത് തടഞ്ഞതുമായി

ബന്ധപ്പെട്ട - എസ്.എഫ് ഐ -കെ.എസ്.യു സംഘര്‍ഷം നിലനിന്നിരുന്നു.

ഇതിന് തുടര്‍ച്ചയായി ഇന്ന് രാവിലെ വീണ്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കാന്‍ എത്തിയതോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ തടഞ്ഞത് ഇതേ തുടര്‍ന്ന്വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഐ.ടി.ഐ ക്യാംപസില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.