- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കാഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; നാട്ടുകാർക്ക് നേരെ കല്ലേറ്; യുവാവിനെ താഴെയിറക്കിയത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ

X
തൃശൂർ: വടക്കാഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കിയത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ. ഇന്നലെ രാത്രി എട്ട് മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് താഴെ തടിച്ചുകൂടിയ നാട്ടുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാവിനെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
Next Story


