- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് അസം സ്വദേശികള്‍ അറസ്റ്റില്‍
കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് അസം സ്വദേശികള്‍ അറസ്റ്റില്‍
കൊച്ചി: കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് അസം സ്വദേശികളെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമും കാലടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതും മൂന്ന് പേര്‍ പിടിയിലായതും. ് നൗകാവ് സ്വദേശികളായ ഗുല്‍സാര്‍ ഹുസൈന്‍, അബു ഹനീഫ്, മുജാഹില്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.
അസമിലെ ഹിമാപൂരില്‍ നിന്നാണ് മയക്കുമരുന്നുമായി എത്തിയത്. തൃശൂരില്‍ ട്രെയിനിറങ്ങി ബസ്സില്‍ കാലടിയെത്തി. ഒന്‍പത് സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചത്. ഏഴ് സോപ്പുപെട്ടി ബാഗുകളിലും രണ്ടെണ്ണം അടിവസ്ത്രങ്ങള്‍ക്കുള്ളിലും ഒളിപ്പിച്ചും കടത്താന്‍ ശ്രമിക്കുക ആയിരുന്നു. റൂറല്‍ പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേനക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കാലടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പരിശോധന നടത്തിയത്.
പത്ത് ഗ്രാം വീതം ഡപ്പികളിലാക്കി 3000 രൂപ നിരക്കില്‍ വില്‍പ്പന നടത്താനായിരുന്നു പദ്ധതി. ജില്ലയില്‍ സമീപകാലത്തെ വലിയ ഹെറോയിന്‍ വേട്ടയാണ് ഇത്.