മലപ്പുറം: അരീക്കോട് കളപ്പാറയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബികാസ് കുമാര്‍, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രാവിലെ 11ഓടെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴിവേസ്റ്റ് പ്ലാന്റില്‍ വീണാണ് അപകടം.

ഒരാളാണ് ആദ്യം കുഴിയില്‍ വീണത്. ഇയാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തില്‍പെട്ടത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.