- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് അംഗങ്ങളും പിന്തുണച്ചു; തൃക്കാക്കരയിൽ ലീഗ് വൈസ് ചെയർമാൻ പുറത്ത്; അവിശ്വാസ പ്രമേയം പാസായി
കൊച്ചി: തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസ പ്രമേയം പാസായി. മുസ്ലിം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വതന്ത്രരും പിന്തുണച്ചതോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലിം ലീഗ് അംഗമായ വൈസ് ചെയർമാൻ കെഎം ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. 23 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
മുൻധാരണപ്രകാരം രണ്ടരവർഷത്തിന് ശേഷം ഇബ്രാഹിം കുട്ടി രാജിവെച്ച് മറ്റൊരു ലീഗ് കൗൺസിലറായ പിഎം യൂനസിന് ചുമതല നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ, കാലാവധി പുർത്തിയാക്കിയിട്ടും രാജിവെക്കാതെ വന്നതോടെ കൗൺസിലർമാർക്കും നേതാക്കൾക്കുമിടയിൽ ഭിന്നത ഉടലെടുത്തിരുന്നു. തുടർന്ന് വൈസ് ചെയർമാനോട് രാജിവെക്കാൻ ആവശ്യപ്പെട്ട് ലീഗ് നേതൃത്വം അന്ത്യശാസനം നൽകിയെങ്കിലും ഇബ്രാഹിം കുട്ടി അത് തള്ളുകയായിരുന്നു.



