- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പൊള്ളൽ ചികിത്സയ്ക്ക് പുതിയ ഓപ്പറേഷൻ തിയേറ്റർ തുറന്നു; നാല് ജില്ലകളിലുള്ളവർക്ക് ആശ്വാസമാകും
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ പൊള്ളൽ ചികിത്സാ വിഭാഗത്തിലെ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം ആരംഭിച്ചു. നാല് ജില്ലകളിലുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. നവീകരിച്ച പൊള്ളൽ ചികിത്സാ വിഭാഗത്തിന് അകത്തുതന്നെ രോഗികൾക്ക് ആവശ്യമായ എല്ലാവിധ ശസ്ത്രക്രിയകളും നടത്താൻ ഇനി മുതൽ സാധിക്കും. പൊള്ളൽ ബാധിതർക്ക് വേണ്ട ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കുമുള്ള സൗകര്യം പുതിയ തീയേറ്ററിലുണ്ട്. മറ്റ് ബ്ലോക്കുകളിൽ നിന്നും മേജർ ഓപറേഷൻ തീയേറ്ററിലേക്ക് രോഗികളെ മാറ്റാനുള്ള ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും. അണുബാധ സാധ്യതകൾ ഇല്ലാതാക്കാനും സാധിക്കും.
തൃശൂർ മെഡിക്കൽ കോളേജിൽ ബേൺ യൂണിറ്റ് നിലവിൽ വന്നതിനു ശേഷം ഗുരുതരമായ പൊള്ളൽ രോഗികളുടെ പരിചരണത്തിൽ ഉണ്ടായ ഗുണപരമായ മാറ്റം മരണനിരക്ക് കുറക്കാൻ സഹായിച്ചതായി മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
Next Story




