പാലക്കാട്: പ്രതിയുടെ വിലപിടിപ്പുള്ള പേന പൊലീസ് ഉദ്യോഗസ്ഥൻ കൈക്കലാക്കിയ സംഭവത്തിൽ നടപടിക്ക് ശിപാർശ. തൃത്താല എസ്എച്ച്ഒ വിജയകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയാണ് നോർത്ത് സോൺ ഐജിക്ക് ശിപാർശ നൽകിയത്.

ജൂണിൽ കാപ്പ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ 60000 രൂപ വിലയുള്ള പേന തട്ടിയെടുത്തെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന തിരിച്ചുനൽകിയില്ല. ഇത് സംബന്ധിച്ച് പ്രതി ഫൈസൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിൽ പരാതിപ്പെടുകയായിരുന്നു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.