- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പ പോക്‌സോ പീഡനക്കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാൻ 9 പ്രതികൾക്കും അന്ത്യശാസനം; കൂടുതൽ സമയം തേടിയുള്ള പ്രതികളുടെ അപേക്ഷ തള്ളി തിരുവനന്തപുരം കോടതി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തുമ്പ പോക്‌സോ പീഡനക്കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാൻ 9 പ്രതികൾക്കും കോടതി അന്ത്യശാസനം നൽകി. ഹാജരാകാൻ കൂടുതൽ സമയം തേടി കൊണ്ടുള്ള പ്രതികളുടെ അപേക്ഷ തള്ളിക്കൊണ്ടാണ് തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ്.
2020 ലാണ് കേസിനാസ്പദമായ സംഭവം തലസ്ഥാന ജില്ലയിലെ തുമ്പ പൊലീസ് സ്റ്റേഷനതിർത്തിക്കകം നടന്നത്. 9 പ്രതികളാണ് കേസിൽ വിചാരണ നേരിടേണ്ടത്. ശംഖുമുഖം , തുമ്പ നിവാസികളായ അരുൺ , അനിൽകുമാർ , സുനിത , അനിൽകുമാർ , ഷീല , മൈക്കിൾ റോയി , ക്രിസ്റ്റീന , സാബു , തങ്കമണി എന്നിവരാണ് പോക്‌സോ കേസിലെ 1 മുതൽ 9 വരെയുള്ള പ്രതികൾ. ജയിലിൽ പാർപ്പിച്ചിട്ടുള്ള ഒന്നും നാലും ആറും പ്രതികളായ അരുൺ , അനിൽകുമാർ , മൈക്കിൾ റോയി എന്നിവരെയാണ് ജയിൽ സൂപ്രണ്ട് ഹാജരാക്കേണ്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്